കൊല്ലത്ത് റ​ബ​ർ ടാ​പ്പി​ങ്​ ചെ​യ്യു​ന്ന​തി​നി​ടെ തോട്ടത്തിൽ കണ്ടത് മനുഷ്യന്റെ ത​ല​യോ​ട്ടി….

കൊല്ലത്ത് റ​ബ​ർ തോ​ട്ട​ത്തി​ൽ നിന്നും ത​ല​യോ​ട്ടിയും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി. അ​മ്പ​ല​ത്തും​ഭാ​ഗ​ത്ത് വെ​ള്ളി​യാ​ഴ്ചയാണ് സംഭവം. വീ​ട്ട​മ്മ​യാ​യ സ​തി തോ​ട്ട​ത്തി​ൽ റ​ബ​ർ ടാ​പ്പി​ങ്​ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് പ്ര​ദേ​ശ​ത്ത് പൊലീസ് ന ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​സ്ഥി​ക​ളും കണ്ടെത്തി. തോട്ടത്തിലെ കാടുപിടിച്ച സ്ഥലത്ത് നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.

ക​നാ​ലി​നു​ചേ​ർ​ന്ന മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടേ​തെ​ന്ന് തോ​ന്നു​ന്ന വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ സ​തി​യു​ടെ ഭ​ർ​ത്താ​വി​ൻറെ​താ​ണെ​ന്നാ​ണ്​ സം​ശ​യം. പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗ​ത്ത് രാ​ജ്ഭ​വ​നി​ൽ രാ​ജേ​ന്ദ്ര (65) നെ​യൈ​ണ് മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ​ത്.

വ​സ്ത​ങ്ങ​ൾ രാ​ജേ​ന്ദ്ര​ൻറെ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ൽ നി​ന്നും പി​ണ​ങ്ങി​പ്പോ​യ രാ​ജേ​ന്ദ്ര​ൻ ദൂ​രെ എ​വി​ടെ​യോ പോ​യെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ലൂ​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യു ചെ​യ്തി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ രാ​ജേ​ന്ദ്ര​ൻറേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വൂ. ശൂ​ര​നാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

രണ്ടു ദിവസം മുൻപ് കൊല്ലം തിരുമുല്ലവാരത്ത് ജനവാസമില്ലാത്ത പുരയിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. മനയിൽകുളങ്ങര ഭാഗത്തുള്ള ഒരു വീടിന്റെ പിൻവശത്താണ് മാസങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെങ്ങുകയറാനായി എത്തിയ തൊഴിലാളിയാണ് ആദ്യം ഇത് കണ്ടത്. വിവരമറിഞ്ഞ് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മധ്യവയസ്കനായ ഒരു പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to top button