മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും.. കവറിൽ കെട്ടിയിട്ട നിലയിൽ.. പൊലീസ് അന്വേഷണം…

മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കോട്ടയം കൊടുങ്ങൂരില്‍ ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി

Related Articles

Back to top button