മുംബൈയിൽ നിന്ന് തൃശൂരിലേക്ക് സ്കേറ്റിം​ഗ്…യുവാവ് പിടിയിൽ…പോലീസ് പറയുന്നത്…

തൃശൂർ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ എന്ന 26 കാരൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂർ നഗരത്തിൽ മറ്റൊരു വാഹനത്തിൽ പിടിച്ച് സ്കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്. എന്നാൽ കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിൻ്റെ വലയിലായത് .കലൂരിലുള്ള സഹോദരനെ കാണാൻ ആറു ദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Back to top button