പതിനാറുകാരന് ക്രൂരമര്‍ദ്ദനം, സംഘം ചേര്‍ന്ന് ആക്രമിച്ചത് വിദ്യാര്‍ത്ഥികള്‍

പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. പിതാവ് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു
സീനിയര്‍ വിദ്യാര്‍ത്ഥികളിലൊരാളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. ഫോണ്‍ വിളിച്ചുവരുത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മുഖത്തും തലക്കും പുറത്തും വടികൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.



