മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകിയില്ല.. 16 കാരൻ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ…

പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി റൂമിൽ കയറുകയായിരുന്നു.

പിന്നീടാണ് മരിച്ചനിലയിൽ ആദിത്യനെ കണ്ടെത്തുന്നത്.സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button