ദന ചുഴലിക്കാറ്റ്..ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ…

ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കാമാഖ്യ – ബം​ഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ – സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർ​ഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബം​ഗളൂരു – ​ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ​ഗിൽബർ​ഗ് വിവേക് എക്സ്പ്രസ്, ബം​ഗളൂരു – മുസഫർപൂർ ജം​ഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

Related Articles

Back to top button