‘ശബരിമലയിൽ വിശ്വാസം ഇല്ലാത്തവർ അധികാരത്തിൽ കയറിയതിൻറെ പ്രശ്നം,കാണിക്ക പോലും അടിച്ചു മാറ്റുന്നു,സ്വർണ്ണം ചെമ്പ് ആകുന്ന മറിമായം ‘….

ശബരിമലയിൽ വിശ്വാസം ഇല്ലാത്തവർ അധികാരത്തിൽ കയറിയതിൻറെ പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കാണിക്ക പോലും അടിച്ചു മാറ്റുകയാണ് വിജയ് മല്യ കൊടുത്ത സ്വർണ്ണം ചെമ്പ് ആകുന്ന മറിമായം .വസ്തുത പുറത്ത് വരണം .ദേവസ്വം മന്ത്രിയോട് ചെന്നിത്തല ആറ് ചോദ്യങ്ങൾ ഉന്നയിച്ചു

1.മല്യ പൂശിയ സ്വർണ്ണം എങ്ങനെ ചെമ്പായി

2.രേഖകൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ല ,രേഖകൾ തിരുത്തിയത് ആരാണ്

3.ഉണ്ണികൃഷ്ണൻ പോറ്റിക്ക് വ്യാപക പണപ്പിരിവ് നടത്താൻ ആര് അനുമതി കൊടുത്തു

4.ദേവസ്വം ബോർഡ് അറിയാതെ എങ്കിൽ ഇതുവരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല

5 ദേവസ്വം മാനുവൽ ലംഘിച്ച് എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി കൊടുത്തു 2019 ൽ നടപടിക്രങ്ങൾ ഒന്നും പാലിക്കാത്തത് എന്ത് കൊണ്ട് 4 കിലോ തൂക്ക വ്യത്യാസം എങ്ങനെ വന്നു

  1. സ്വർണ്ണം പ്പീഠം കാണാതെ പോയിട്ട് എന്ത് കൊണ്ട് ഇതുവരെ പരാതി കൊടുത്തില്ല

ദേവസ്വം ബോർഡിനും മന്ത്രിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട് ദേവസ്വം വിജിലൻസ് അന്വേഷണം കള്ളനെ കാവൽ ഏൽപ്പിക്കുന്നത് പോലെയാണ് ഭക്തരുടെ വികാരം വ്രണപ്പെടുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു 2019 മുതൽ ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ഉൾപ്പടെ മറുപടി പറയണം ഇത്തരം കാര്യങ്ങൾ ചെയുന്ന സർക്കാർ മാറണം എന്നാണ് വിശ്വാസികൾ പറയുന്നത് ദേവസ്വം മന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം ബോർഡ് പിരിച്ചു വിടണം അയ്യപ്പ സംഗമം നടത്തിയത് തന്നെ ഇത്തരം കൊള്ള മറച്ചു വെയ്ക്കാൻ ആയിരുന്നൂവെന്നും അദ്ദേഹം ആരോപിച്ചു

Related Articles

Back to top button