ചൊവ്വയിലേക്ക് പറക്കാനൊരുങ്ങി ആറ് സുന്ദരികൾ; 8000 അപേക്ഷകരിൽ നിന്നും നാസ തിരഞ്ഞെടുത്ത പത്തുപേരിൽ ആറും വനിതകൾ
24ാമത് അസ്ട്രോണറ്റ് കാൻഡിഡേറ്റ് പട്ടിക പുറത്തുവിട്ട് നാസ. ബഹിരാകാശ യാത്രക്കായി നാസ പത്തുപേരെ തിരഞ്ഞെടുത്തതിൽ ആറുപേർ വനിതകൾ. ഇന്നലെയാണ് നാസ പട്ടിക പുറത്തുവിട്ടത്. ചൊവ്വ ദൗത്യം ലക്ഷ്യമിട്ടാണ് നാസ പത്തുപേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ബാച്ചിൽ നിന്നായിരിക്കും ഭാവിയിൽ ചൊവ്വാദൗത്യത്തിനുള്ള സംഘത്തെ നിശ്ചയിക്കുക.
ആറുപേർ വനിതകളായ സ്ഥിതിക്ക് ചുവന്ന ഗ്രഹത്തിലേക്കുള്ള സംഘത്തിൽ ഒരു വനിതയെങ്കിലും ഉറപ്പ്. അടുത്ത വർഷം ആദ്യം ചാന്ദ്ര പരിസരത്തേക്ക് കുതിക്കുന്ന ആർട്ടിമിസ് -2 ദൗത്യത്തിലും ഒരു വനിതയുണ്ട്.
നാസക്ക് ലഭിച്ച 8000 അപേക്ഷകരിൽ നിന്നാണ് പത്തുപേരെ തിരഞ്ഞെടുത്തത്. 2021 മുതൽ ഈ രീതിയിലാണ് നാസ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രജ്ഞർ തൊട്ട് മുൻ കായിക താരം വരെ പട്ടികയിലുണ്ട്.