ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷണം പോയി…ജീവനക്കാരൻ അറസ്റ്റിൽ…

കൊച്ചി: ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിൽ നിന്നും ആറര പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ കേസിൽ പ്രതി അറസ്റ്റിൽ. ജ്വല്ലറിയിലെ ജീവനക്കാരനും എറണാകുളം ജില്ല വളയംചിറ സ്വദേശിയുമായ അമൽ എസ് കുമാർ (29) ആണ് പിടിയിലായത്. എളമക്കര പൊലീസാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ എളമക്കര പൊലീസിന് കണ്ടെത്താനായത്. 40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ പാദസരവും ഉൾപ്പെടെ ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്‌ടിച്ചതെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button