തന്ത്രിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി SIT റിമാൻഡ് റിപ്പോർട്ട്…

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതര പരാമർശങ്ങളുമായി SITയുടെ റിമാൻഡ് റിപ്പോർട്ട്. ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നെന്നും മറ്റു പ്രതികളോടൊപ്പം ചേർന്ന് ലാഭം ഉണ്ടാക്കിയെന്ന് SIT ആരോപിക്കുന്നു. പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം നൽകാതെ റിമാൻ്റ് ചെയ്തത്.
കട്ടിളപ്പാളി ഇറക്കിക്കൊണ്ട് പോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ തന്ത്രി എന്തു കൊണ്ട് അക്കാര്യം അറിയിച്ചില്ലെന്ന് എസ് ഐ ടി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തന്ത്രി മൗനാനുവാദം കൊടുക്കുകയായിരുന്നു. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് സാമ്പത്തിക ഇടപാടിലും അന്വേഷണം വേണം. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനാണ് തന്ത്രി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം, പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെകുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.



