തന്ത്രിയുടെ  സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊളളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്‌ഐടി. ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്ത് തന്ത്രിയ്ക്കും,  കുടുംബത്തിനും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തന്ത്രിയുടെയും, ഭാര്യയുടെയും പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപങ്ങളുണ്ടെന്നും തന്ത്രിയുടെ വരുമാനത്തില്‍ ക്രമാതീതമായ വർദ്ധനവുണ്ടെന്നാണ്  കണ്ടെത്തല്‍. തന്ത്രിയ്ക്കും കുടുംബത്തിനും ലഭിച്ച അധിക പണം സ്വര്‍ണക്കൊളളയുടെ ഭാഗമായി ലഭിച്ചതാണ് എന്നാണ് എസ്‌ഐടി വിലയിരുത്തല്‍.

2004 മുതലാണ് തന്ത്രി കണ്ഠരര് രാജീവരും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ നിരന്തര ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് എസ്‌ഐടി വിലയിരുത്തല്‍. പുതിയ കണ്ടെത്തലുകള്‍ ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കും.

Related Articles

Back to top button