ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി…
വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത, അമ്മിണി എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു ഇരുവരും.
രണ്ട് പേരുടെയും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് ക്ഷേത്ര ദർശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.