പ്രഭാതസവാരിക്കിറങ്ങിയ സഹോദരിമാർ പുഴയിൽ വീണു.. തിരച്ചിൽ….
എറണാകുളം പെരുമ്പാവൂരിൽ നടക്കാനിറങ്ങിയ സഹോദരിമാർ പുഴയിൽ വീണു. ഒരാളെ രക്ഷപ്പെടുത്തി .ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് പെരുമ്പാവൂർ മുടിക്കലിൽ സംഭവം നടന്നത്. ഫർഹത്ത് ഫാത്തിമ എന്നീ സഹോദരിമാർ പുഴക്ക് സമീപത്തുകൂടി നടക്കുന്നതിനിടെ വിശ്രമിക്കാനായി പുഴയ്ക്ക് സമീപമുള്ള പാറയിൽ നിൽക്കുകയായിരുന്നു.
ഇതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടിരുന്ന ആൾ പെട്ടെന്ന് ഓടിയെത്തി പുഴയിലേക്ക് ചാടി ഫർഹത്തിന് രക്ഷപ്പെടുത്തി. എന്നാൽ 15 വയസ്സുകാരി ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.