അമ്മാവനെതിരെ സഹോദരിപുത്രി…..ടി.കെ. ഗോവിന്ദനെതിരെ സുലേഖയെ ഡമ്മി സ്ഥാനാർത്ഥിയാക്കി സി.പി.എം…

സി.പി.എം സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കെതിരെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ പ്രതിരോധിക്കാൻ കുടുംബാംഗങ്ങളെ തന്നെ രംഗത്തിറക്കി പാർട്ടി രാഷ്ട്രീയനീക്കം ശക്തമാക്കി. ഗോവിന്ദന്റെ സഹോദരി പുത്രിയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. സുലേഖയെ ഡമ്മി സ്ഥാനാർത്ഥിയായി സി.പി.എം നിശ്ചയിച്ചു. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് ഗോവിന്ദൻ പാർട്ടി വിട്ടതെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധ യോഗങ്ങൾക്ക് സുലേഖയാണ് നേതൃത്വം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.



