എസ്‌ഐആർ: സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്‌ഐആറിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സർവകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സർക്കാർ തീരുമാനം.
കേരളത്തിൽ ബിജെപി- എൻഡിഎ കക്ഷികൾ ഒഴികെയുള്ള പാർട്ടികൾ എസ്‌ഐആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ എസ്‌ഐആർ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുഃപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോൺഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.



