രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളർത്തും.. എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കും..

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഗോരഖ്പൂരിൽ നടന്ന ‘ഏകതാ യാത്ര’യിലും വന്ദേമാതരം കൂട്ടത്തോടെ ആലപിക്കുന്ന പരിപാടിയിലും സംസാരിക്കുമ്പോൾ രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളർത്തുന്നതിനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങൾ ഇത് നിർബന്ധമാക്കും,” യോഗി ആദിത്യനാഥ് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Related Articles

Back to top button