ജയേട്ടൻ്റെ വിയോഗം വേ​ദനിപ്പിക്കുന്നത്.. അനുശോചനം രേഖപ്പെടുത്തി കെ എസ് ചിത്ര…

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ​ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നു. അനുവാദം ലഭിക്കാത്തതിനാൽ കാണാൻ കഴി‍ഞ്ഞിരുന്നില്ലയെന്നും കെ എസ് ചിത്ര ഫേയ്സ്ബുക്കിൽ കുറിച്ചു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Related Articles

Back to top button