ഗായിക ആര്യാ ദയാൽ വിവാഹിതയായി…വരൻ…
കൊച്ചി: ഗായിക ആര്യ ദയാൽ വിവാഹിതയായി. കഴിഞ്ഞദിവസമായിരുന്നു വിവാഹം. അഭിഷേക് എസ്.എസ്സാണ് വരൻ. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹിതയായെന്ന് അറിയിച്ചത്. ചിത്രങ്ങളും ആര്യ പങ്കുവെച്ചു. ‘എന്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം’ എന്ന ക്യാപ്ഷനോടെയാണ് ആര്യ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പോസ്റ്റില്‍ ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, നടി കനി കുസൃതി തുടങ്ങിയ ഒട്ടേറെ പേര്‍ ആശംസകളുമായി രംഗത്തെത്തി. ‘സഖാവ്’ എന്ന കവിത ആലപിച്ചാണ് ആര്യ ദയാൽ ശ്രദ്ധനേടുന്നത്. കൊവിഡ് കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ പാട്ടുപാടി അമിതാഭ് ബച്ചന്റെ പ്രശംസ ഏറ്റുവാങ്ങി. നിരവധി പാട്ടുകളുടെ കവർ പുറത്തിറക്കി. സിനിമാ പിന്നണി ഗാന രംഗത്തും തുടക്കം കുറിച്ചു.