കേരളാ തീരത്ത് കൊളംബോ മുംബൈ ചരക്ക് കപ്പലിൽ തീപ്പിടുത്തം…50 കണ്ടെയ്നര്‍ കേരള തീരത്ത് കടലിൽ വീണു..
കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ചത് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലിന്. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി. തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. കപ്പലിൽ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതിൽ 50 തോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങുകയാണ്