ശരീരത്തിൽ ഈ ലക്ഷണങ്ങളുണ്ടോ.. എങ്കിൽ അവഗണിക്കരുത്.. ശ്രദ്ധവേണം…

ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അയോഡിൻ. പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ.നല്ല ആരോഗ്യത്തിനും മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്കും അയോഡിൻ്റെ സ്വാധീനം ഉണ്ട്. എന്നാൽ പലപ്പോഴും ശരീരത്തിൽ കൃത്യമായ അയോഡിൻ്റെ അളവ് നമ്മൾ ഉറപ്പ് വരുത്താറില്ല. അത്തരത്തിൽ ശരീരത്തിൽ അയോഡിന്റെ അളവ് കുറയുമ്പോൾ ശരീരം ക‍ൃത്യമായ മുന്നറിയിപ്പുകൾ തരും. ഇവ എന്തെല്ലാമാണെന്ന് നോക്കാം…

വീർത്ത മുഖം അല്ലെങ്കിൽ വീർത്ത കണ്ണുകൾ

നിങ്ങളുടെ മുഖത്തിന് ചുറ്റും സ്ഥിരമായി വീക്കമുണ്ടാകുന്നതോ നിങ്ങളുടെ കണ്ണുകളിലെ വീക്കം വിട്ടുമാറാത്തതായോ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് അയോഡിൻ്റെ കുറവ് മൂലം സംഭവിക്കുന്നതായിരിക്കാം. കുറഞ്ഞ അയഡിൻ അളവ് നിങ്ങളുടെ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് മുഖത്തടക്കം വീക്കം ഉണ്ടാക്കും.

അടുത്തതായി തൊണ്ടയിലെ മുഴ.നിങ്ങളുടെ തൊണ്ടയിൽ ഒരു മുഴ ഉള്ളതായി നിങ്ങൾക്ക് പലപ്പോഴും തോന്നാറുണ്ടോ, അതോ വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങളുടെ ശബ്ദം പരുപരുത്തതാകുന്നുണ്ടോ? ഇവ ഗോയിറ്റർ എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിൻ്റെ ലക്ഷണങ്ങളായിരിക്കാം. ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം അയോഡിൻ്റെ കുറവ് മൂലം ഉണ്ടാക്കുന്നതായിരിക്കാം.

അസാധാരണമാംവിധത്തിലുള്ള ഹൃദയമിടിപ്പ് ചിലപ്പോൾ അയോഡിൻറെ കുറവിലേക്ക് വിരൽ ചൂണ്ടാം. അയോഡിനെ ആശ്രയിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആവശ്യത്തിന് അയോഡിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ഹൃദയം അതിൻ്റെ താളം നിലനിർത്താൻ പാടുപെടും.

കൈകളിലും കാലുകളിലും വിറയൽ അല്ലെങ്കിൽ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പുണ്ടാകുന്നതും വിറയൽ ഉണ്ടാവുന്നതും അയോഡിൻ്റെ അഭാവം മൂലമാകാൻ സാധ്യതയുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നത് നാഡികളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

Related Articles

Back to top button