സിദ്ധാർത്ഥന്റെ മരണം…ഡീൻ എം കെ നാരായണന് തരം താഴ്ത്തലും സ്ഥലംമാറ്റവും

പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ആയിരുന്ന എം കെ നാരായണന് തരം താഴ്ത്തലോട് കൂടിയ സ്ഥലംമാറ്റം.പൂക്കോട് വെറ്ററിനറി കോളേജ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. അസിസ്റ്റൻ്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ പ്രമോഷനും തടയും. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.

എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളേജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും 3 കൊല്ലത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്‍റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവരുടെയും മറുപടി സമർപ്പിക്കാൻ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപടി അന്തിമമാക്കിയത്.

Related Articles

Back to top button