സിദ്ധാർഥൻ്റെ മരണം…പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ…
കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിലെ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വിദ്യാർഥികളായ പ്രതികളെ മണ്ണുത്തി കാമ്പസിലേക്ക് മാറ്റുമ്പോൾ അനുവദനീയമായതിനേക്കാൾ അധികം വിദ്യാർഥികൾ വരുന്ന സാഹചര്യം വരുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള സർവകലാശാലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇങ്ങനെ വിദ്യാർഥികൾ വരുന്നത് സാങ്കേതികപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ വ്യക്തത തേടിയാണ് ഹർജി നൽകിയത്. ഇവരുടെ പരീക്ഷ ഫീസ് ഈടാക്കുന്ന കാര്യത്തിലടക്കം വ്യക്തത തേടിയിരുന്നു. ജനുവരി 28ന് ഹർജി വീണ്ടും പരിഗണിക്കും.