ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി.. എസ്.ഐക്ക് സസ്‌പെൻഷൻ….

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാര്‍ മദ്യപിച്ചതായ ആരോപണമുയര്‍ന്നത്.

പൊതുജനങ്ങൾക്കും ഭക്തര്‍ക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആര്‍.ആര്‍.ആര്‍.എഫ്. അസി. കമന്‍ഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button