എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു…
എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ബിക്രംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മണിപ്പൂരിലെ ജിരിബാം ജില്ലയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലാണ് സംഭവം.ഔട്ട്‌പോസ്റ്റിലെത്തിയ ബിക്രംജിത്ത് ഷാജഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷാജഹന്‍ കസേരയിലിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍വീസ് റിവോള്‍വർ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. പരിക്കേറ്റ ഷാജഹാനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിലേക്ക് നയിച്ചതിന്‌റെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വിഷയങ്ങളാകാമെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.