എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി…

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഷുഹൈബിന്റെ സത്യാവാമൂലവും കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. നാസറിൻ്റെ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും.

എംഎസ് സൊല്യൂഷന് സമാനമായി മറ്റ് ചില ഏജൻസികൾ കൂടി ഉണ്ട്. അവരും സമാനമായ രീതിയിൽ വർഷങ്ങളായി ചോദ്യപേപ്പറുകൾ പ്രവചിച്ചിരുന്നു. അതിലേക്കും ഇനി അന്വേഷണം പോകുന്നില്ല. അത്കൊണ്ട് തന്നെ സമഗ്രമായ ഒരു അന്വേഷണം ഇനി ഇതിന്റെ പേരിൽ ഉണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആരോപണവും ആക്ഷേപവും ഉയർന്ന 2024ലെ ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട് മാത്രം അന്വേഷണം നടത്തി, ഇപ്പോൾ നിലവിലുള്ള പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

Related Articles

Back to top button