മുഖ്യമന്ത്രി പങ്കെടുത്ത പരുപാടിയിൽ തീ.. കാരണം കണ്ടെത്തിയത്…

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തീ.തീ കണ്ടതിനെ തുടർന്ന്പട്ടികജാതി – പട്ടികവർഗ സംസ്ഥാനതല സംഗമം അൽപനേരം തടസപ്പെട്ടു.പാലക്കാട് മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം.മലമ്പുഴ ട്രൈപെന്‍ഡാ ഓഡിറ്റോറിയത്തില്‍ പ്രധാനവേദിക്ക് പുറത്ത് സ്‌ക്രീനിലൂടെ പരിപാടി കാണുന്നിടത്താണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്.

പരിപാടിക്കായി സ്ഥാപിച്ച ഫ്യൂസ് ബോക്‌സില്‍നിന്നാണ് തീപ്പൊരി ഉയര്‍ന്നത്. ഇതോടെ പരിപാടി പത്ത് മിനിറ്റോളം നിര്‍ത്തിവെച്ചു.അതേസമയം, കേന്ദ്രസർക്കാർ പല മേഖലയിലും നിയമനം നടത്താത്തത് സംവരണ നിഷേധത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി – പട്ടികവർഗ സംസ്ഥാനതല സംഗമത്തിലെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാഭ്യാസ , ഗവേഷണ രംഗത്തെ SC – ST ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചു. എല്‍ഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി.കേരളത്തിൽ സംവരണ തത്വം പാലിച്ച് പിഎസ്‍സി നിയമനങ്ങളും സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button