മോദിജി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറിനിന്നാൽ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി മാറും

നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറിനിന്നാൽ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ്. കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളാണ് സ്വതന്ത്ര രാജ്യങ്ങളായി മാറുക. അതിനുള്ള കരാർ ഒപ്പിട്ടിട്ടാണ് കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ കൊണ്ടുനടക്കുന്നത് എന്നും ഷോൺ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷോണിന്റെ പ്രതികരണം.

കഴിഞ്ഞ എട്ട് വർഷമായി തനിക്കും പിതാവ് പി.സി ജോർജിനും ഈരാറ്റുപേട്ടയിൽ ഊരുവിലക്കാണ്. കല്യാണത്തിന് വിളിക്കാൻ പറ്റില്ല, മരിച്ച വീട്ടിൽ പോകാൻ പറ്റില്ല. പി.സി ജോർജിനെയോ മകനെയോ കല്യാണം വിളിച്ചാൽ ആ കല്യാണം പള്ളിയിൽ രജിസ്റ്റർ ചെയ്യില്ല. അതുകൊണ്ട് താനും കുടുംബവും പാലായിലേക്ക് താമസം മാറിയെന്നും ഷോൺ പറഞ്ഞു.

ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആളുകൾ ഇൻസൽട്ട് ചെയ്യുന്ന രീതിയിലാണ് നോക്കുന്നത്. താൻ ഇന്നുവരെ ഒരു വാക്ക് ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ എതിരെ പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരാളുടെയും വോട്ട് വേണ്ട എന്ന് താനും പിതാവും പറഞ്ഞിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധത്തിനും താൻ തയ്യാറല്ല. തന്റെ അയൽവാസിയായ ബഷീർ മരിച്ചിട്ട് പോലും തന്നെ അറിയിച്ചില്ല. തന്റെ കൂടെ ചായ കുടിക്കാൻ വന്നതിന് ഒരു ചെറുപ്പക്കാരന് പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥ വന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു

Related Articles

Back to top button