ഫിനാലേക്ക് 3 ദിനം മാത്രം.. ബിഗ് ബോസിൽ അപ്രതീക്ഷിത വിട വാങ്ങൽ…
ഗ്രാന്‍റ് ഫിനാലേയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരാൾ കൂടി ബിഗ് ബോസ് സീസൺ 7ൽ നിന്നും പുറത്തേക്ക്. നൂറ- ആദില കോമ്പോയിലെ ആദിലയാണ് മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. 97 ദിവസത്തെ ബിഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദിലയുടെ ഹൗസിനോടുള്ള വിടവാങ്ങൽ.
ഗാർഡൻ ഏരിയയിൽ ബോംബിന്‍റെ മാതൃകയിലുള്ള ഏഴ് പ്രോപ്പര്‍ട്ടികള്‍ വച്ചിട്ടുണ്ടാകും. ഓരോന്നിന്‍റെയും അടുത്ത് അനുമോള്‍, ഷാനവാസ്, നെവിന്‍, അക്ബര്‍, ആദില, നൂറ എന്നിവര്‍ നില്‍ക്കും. പിന്നാലെ ഓരോരുത്തരോടും വയര്‍ കട്ട് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നും പച്ച പുക വരുന്നവര്‍ സേഫും റെഡ് പുക വരുന്നവര്‍ എവിക്ട് ആകുമെന്നും ബിഗ് ബോസ് പറഞ്ഞു. ഷാനവാസും നെവിനും ആദ്യം സേഫ് ആയി. ശേഷം അനീഷും അനുമോളും സേഫ് ആയി. പിന്നാലെ നൂറ, അക്ബര്‍, ആദില എന്നിവരോട് വയർ കട്ട് ചെയ്യാന്‍ പറയുകയും ആദില എവിക്ട് ആവുകയും ചെയ്തു.
വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്. എല്ലാവരോടും യാത്ര പറഞ്ഞ ആദില പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ഇനി ഫിനാലെ വേദിയില്‍ ആയിരിക്കും ആദിലയെ കാണാനാവുക.


