തിരഞ്ഞെടുപ്പ് കമ്മീഷന് ശോഭാ സുരേന്ദ്രന്‍റെ പരാതി…

സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. തനിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ എൻ ഡി എ നടത്തുന്ന മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും വിദേശത്ത് ജോലി ചെയ്യുന്നവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. സൈബർ ആക്രമണം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. വിദേശത്തിരുന്ന് സൈബർ ആക്രമണം നടത്തുന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എൻ ഡി എ സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

Related Articles

Back to top button