സിനിമ അസിസ്റ്റൻ‌സ് ലഹരി നൽകും….അവർക്ക് പണം നൽകുമെന്ന് ഷൈൻ ടോം ചാക്കോ…

നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട്‌ കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

Related Articles

Back to top button