നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് ഷൈൻ ടോം ചാക്കോ…വിൻസി പരാതി കൊടുക്കാനുള്ള കാരണം…

കൊച്ചി: നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്.

വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.

Related Articles

Back to top button