ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല…നടപടി വിശദീകരണം കേട്ട ശേഷം….എഎംഎംഎ…

കൊച്ചി: ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിയിഞ്ഞിട്ടില്ലെന്ന് താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി. ഷൈനിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും അന്വേഷണ സമിതി വ്യക്തമാക്കി. നേരത്തെ വിന്‍ സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് വിന്‍ സിയുടെ പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് മോഹന്‍ലാലിന് കൈമാറുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആരോപണ വിധേയനായ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയെടുത്തേക്കുമെന്നും നേരത്തെ വിവരമുണ്ടായിരുന്നു.

Related Articles

Back to top button