ഷൈന്‍റെ നഖം, രക്തം, മുടി എന്നിവയുടെ സാമ്പിളുകളെടുത്തു, സഹകരിച്ച് താരം; അറസ്റ്റിൽ പ്രതികരിച്ച് സഹോദരൻ
ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്‍റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പൊലീസ് നടപടിയുമായി ഷൈൻ ടോം ചാക്കോ പൂര്‍ണമായും സഹകരിച്ചു. സാമ്പിളുകള്‍ പൊലീസിന്‍റെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറയിലേക്ക് അയക്കും. ഷൈനിനെതിരെ മറ്റു വകുപ്പുകള്‍ കൂടി ചുമത്തി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ലഹരി ഇടപാട് നടത്തിയ സജീറിനെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. ആലപ്പുഴയിലെ ലഹരിക്കേസിൽ പിടിയിലായ തസ്ലീമയെ അറിയാമെന്നും ഷൈൻ സമ്മതിച്ചിരുന്നു. ലഹരി ഉപയോഗിക്കുമെന്നും ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. അതേസമയം, ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നിലവിലെ കേസുകള്‍ പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിച്ചേക്കും. ഷൈന്‍റെ പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തി