‘നിബന്ധന’ വെച്ച് ഷൈൻ.. ഒരു മണിക്കൂറിൽ തീർക്കണം.. ശ്രീനാഥ് ഭാസിയും സൗമ്യയും എക്‌സൈസ് ഓഫീസില്‍….
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്‌സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്‌സൈസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ തന്നെ താരങ്ങള്‍ എത്തിച്ചേർന്നു.മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍ എത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസിന് മുൻപാകെ നിബന്ധന വെച്ചു. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നാണ് താരത്തിന്‍റെ നിബന്ധന. ബെംഗളുരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലിരിക്കെയാണ് താൻ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ഉടൻ മടങ്ങണമെന്നുമാണ് താരം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആലപ്പുഴ എക്സെെസ് ഉദ്യോഗസ്ഥരാണ് ചാേദ്യം ചെയ്യുന്നത്.ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് താരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.