കോൺഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷിബു ബേബി ജോൺ…

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്ന് ആർഎസ്‍പി ആവശ്യപ്പെട്ടിരുന്നുവെന്ന് ഷിബു ബേബി ജോൺ. എന്നാൽ കൊല്ലം നൽകുന്നതിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ആർഎസ്പി ദുർബലമായ മണ്ഡലങ്ങളിൽ സദുദ്ദേശത്തോടെയാണ് മാറ്റം ആവശ്യപ്പെട്ടത്. കോൺഗ്രസ് അവിടെ മത്സരിച്ചാൽ ഗുണം ചെയ്യും. കോൺഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Related Articles

Back to top button