‘ക്രൂരമായ ലൈം​ഗിക വൈകൃതത്തിനിരയാക്കി,യാസിറിനൊപ്പം പോകില്ലെന്ന് പൊട്ടിക്കരഞ്ഞ് ഷിബില പറഞ്ഞു’;വെളിപ്പെടുത്തൽ..

താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങിയത്. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം യാസി‍ർ ഷിബിലയെ ക്രൂര ലൈം​ഗിക വൈകൃതത്തിനിരയാക്കിയിരുന്നു എന്നും സലീന പറയുന്നു. ശാരീരിക മർദ്ദനത്തിലുപരി ഇതാണ് വിവാഹമോചന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും സലീന വെളിപ്പെടുത്തി.

ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസിൽ പരാതി നൽകിയ ശേഷം ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. യാസിറിന് ഒപ്പം പോകില്ല എന്ന നിലപാടിൽ ഷിബിലയും, കൂടെ പോരണമെന്ന് യാസിറും നിലപാട് എടുത്തതോടെ ഒന്നിച്ചു വിടാനുള്ള സാധ്യത കുറഞ്ഞെന്നും തുടർന്ന് ഒരു മാസം ഷിബില സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചാണ് പൊലീസ് സ്റ്റേഷനിൽ നിന്നും തിരികെ പോയത്. പിന്നീടാണ് അരും കൊലയെ പറ്റി താനറിഞ്ഞതെന്നും സലീന പറയുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ലീഗൽ എയ്ഡ് ക്ലിനിക് വാേളണ്ടിയറാണ് സലീന ഹുസൈൻ.

Related Articles

Back to top button