ബോംബ് നിർമാണത്തിനിടെ മരിച്ചയാള്‍ രക്തസാക്ഷി!.. ഡിവൈഎഫ്ഐയുടെ അനുശോചന പ്രമേയത്തിൽ ഷെറിലിനെ രക്തസാക്ഷിയാക്കി…

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും രക്തസാക്ഷി. കണ്ണൂർ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിലിനെ രക്തസാക്ഷിയാക്കിയത്. 2024 ഏപ്രില്‍ അഞ്ചിനായിരുന്നു പാനൂര്‍ മുളിയത്തോടുവെച്ച് നിര്‍മ്മാണത്തിലുളള ബോംബ് പൊട്ടി ഷെറില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഷെറിലിനെ രക്തസാക്ഷിയായി ഡിവൈഎഫ്ഐ അംഗീകരിക്കുന്നത്.ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.
പാനൂര്‍ മുളിയതോടിന് അടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനൊടുവില്‍ തിരിച്ചെടുക്കുകയുമായിരുന്നു.



