ഡല്‍ഹി ആരോഗ്യത്തിന് ഹാനികരം’..

ഡൽഹിയിൽ ദിനംപ്രതി വായുഗുണനിലവാരം മോശമാകുന്നതിൽ ഡൽഹി സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള തന്റെ ഒരു പഴയ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ച്, ഇപ്പോഴും പോസ്റ്റ് പ്രസക്തമാണെന്ന് കുറിച്ചുകൊണ്ടാണ് തരൂരിന്റെ പരിഹാസം.

പ്രതീകാത്മകമായി സിഗററ്റുകളും കുത്തബ് മിനാറും വെച്ചിരിക്കുന്ന സിഗരറ്റ് പാക്കറ്റിന്റെ ചിത്രത്തിന് സമീപം ഡൽഹി ആരോഗ്യത്തിന് ഹാനികരം എന്ന് കുറിച്ചിട്ടുള്ള കാർഡ് ഉൾപ്പെടെ എത്ര കാലം നിങ്ങൾ സിഗരറ്റിലും ബീഡിയിലും സിഗാറിലുമായി ജീവിതം തള്ളിനീക്കും, കുറച്ച് ദിവസമെങ്കിലും ഡൽഹി-എൻസിആറിൽ ചെലവഴിക്കൂ എന്ന പരിഹാസ കുറിപ്പാണ് ആറ് കൊല്ലം മുമ്പ് തരൂർ പോസ്റ്റ് ചെയ്തത്. ആ പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് “ആറ് വർഷത്തിനുശേഷവും അതേ നിസ്സംഗത, ഈ പോസ്റ്റ് ദുഃഖകരവും നിരാശാജനകവുമായി ഇപ്പോഴും പ്രസക്തമായി തുടരുന്നു…” എന്ന് തരൂർ കുറിച്ചു. 2019 നവംബറിലാണ് തരൂർ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

Related Articles

Back to top button