വാർത്ത വന്നപ്പോൾ താൻ വിമാനത്തിലായിരുന്നുവെന്ന് തരൂർ, ‘പ്രതികരിക്കാനില്ല’

വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ല. വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. ഇടക്കാലത്ത് കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിൻ്റെ ഭാഗമായി ദുബായിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.




