നെഹ്‌റുവിനെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമായി കാണുന്നില്ല; ബിജെപിക്കെതിരെ ശശി തരൂർ

എല്ലാ കാര്യത്തിലും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ബിജെപി കുറ്റപ്പെടുത്തുന്നുവെന്ന് ലോക്‌സഭാംഗം ശശി തരൂർ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവായ അദ്ദേഹം. ബിജെപി നെഹ്‌റുവിനെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമായി കാണുന്നില്ല. എന്നാൽ നെഹ്‌റുവിനെ എല്ലാ കാര്യത്തിലും ക്രൂശിക്കേണ്ട കാര്യമെന്താണ്? ചില കാര്യങ്ങളിൽ നെഹ്‌റുവിന്റെ ഇടപെടൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് പറഞ്ഞ അദ്ദേഹം 1962-ൽ ചൈനയോട് ഏറ്റ തോൽവി ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു.




