ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ല, തിരിച്ചടി വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്…

ബിഹാർ തിരഞ്ഞെടുപ്പിൽ എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. പരാജയത്തിൽ നിന്ന് പാഠം പഠിക്കണം. എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണം, സന്ദേശത്തിൽ പിഴവുണ്ടായോ എന്ന് നോക്കണം. ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷൻ വാർഡ് പ്രചാരണത്തിനെത്തിയതായിരുന്നു തരൂര്‍. ബിഹാറിൽ കോൺഗ്രസ് ചെറിയ കക്ഷി മാത്രമാണ്. പരാജയം സംഭവിച്ചത് സംബന്ധിച്ച് പ്രധാനപ്പെട്ട കക്ഷിയായ ആർജെഡിയും പരിശോധിക്കണം. കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ എംപി



