സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്‌തിയുമായി തരൂരും, തിരുവനന്തപുരത്തെ സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്‌തിയുമായി തിരുവനന്തപുരം എംപി ശശി തരൂരും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് തരൂരിന് പരാതി. വി. ഡി സതീശന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തിൽ തരൂരിന് മാത്രമല്ല, മുതിർന്ന പല നേതാക്കൾക്കും നീരസമുണ്ട്.
