സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു… ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ശശി തരൂർ…

സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു. ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളിൽ വിശദീകരണം നൽകാനുള്ള സർവ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂർ എംപി. ദേശ താൽപര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ളപ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.

കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും. പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സർവ്വകക്ഷി സംഘത്തിന്റെ ഭാഗമായതിൽ സന്തോഷമെന്ന് മുസ്‌ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. അതേ സമയം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റ് യോഗം വിളിച്ചു കൂട്ടണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ധൂർ എല്ലാവരുടെയും വിജയമാണെന്നും അത് ബിജെപി സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന ആരോപണത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെ പിന്തുണച്ച് കെപിസിസി രംഗത്തെത്തിയിട്ടുണ്ട്. വിദേശ പര്യടനത്തിൽ തരൂരിനെ ഉൾപെടുത്തിയതിനെ കെപിസിസി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ തരൂരിന് കഴിയുമെന്നും കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു.



