ഗ്രീഷ്മ വിഷത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ട്.. വിചിത്ര വാദവുമായി പ്രതിഭാഗം.. വിധി…

പാറശാലയിലെ ഷാരേണ്‍ രാജ് കൊലപാതക കേസില്‍ വിധി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. പാരസെറ്റാമോളിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച് ചെയ്തത് പനി ആയതിനാലെന്നും വാദമുണ്ട്. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം.കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു പാറശാലിലെ ഷാരോണ്‍ രാജിന്റേത്.

നാശിനി കലർത്തിയ കാഷായം കുടിപ്പിച്ച് ആൺസുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.
ഒന്നാം പ്രതി ഗ്രീഷ്മയും അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ എന്നിവരാണ്
പ്രതികൾ. ഒന്നാം പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ
നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ്അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പ്രോസിക്യൂഷന്റെയും
പ്രതിഭാഗത്തിന്റെയും അന്തിമവാദം വെള്ളിയാഴ്ച പൂർത്തിയായി. തുടർന്നാണ് വിധി പറയാനായി ജനുവരി
പതിനേഴിലേക്ക് നെയ്യാറ്റിൻകര അഡീഷൺ സെഷൻസ് ജഡ്ജ് എ.എം ബഷീർ കേസ് മാറ്റിയത്.

Related Articles

Back to top button