സരിൻെറ പ്രചാരണത്തിന് ഷാനിബും…സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന്…
നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലായ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി. പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് 7 മണി മുതൽ 9 മണി വരെ പ്രിയദർശനി നഗറിൽ പ്രചാരണം നടത്തും. തുടർന്ന് കൊടുന്തിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്തടക്കം വോട്ട് തേടും. ഇടത് സ്ഥാനാർത്ഥി ഡോ. പി.സരിൻ രാവിലെ പരസ്യ പ്രചാരണത്തിന് ഇറങ്ങില്ല. സ്വകാര്യ സന്ദർശനങ്ങൾ മാത്രമായിരിക്കും സരിന് ഇന്ന്.
കഴിഞ്ഞ ദിവസം സരിന് പിന്തുണ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബും ഇന്ന് സരിന്‍റെ പ്രചാരണത്തിൽ പങ്കാളിയാകും. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ഇന്ന് ഭവന സന്ദർശനമാകും നടത്തുക. പത്രിക സമർപ്പണം കഴിഞ്ഞതോടെ പാലക്കാട് 16 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിലും പ്രചാരണ ചൂട് മുറുകകയാണ്. ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്‍റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് , എൻഡിഎ സ്ഥാനാർഥിയായി കെ ബാലകൃഷ്ണനും പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ എൻകെയും മത്സര രംഗത്തുണ്ട്.