ലോകസുന്ദരന്മാരിൽ ഷാരൂഖ് ഖാന്റെ സ്ഥാനം എത്രയെന്നോ?..ഒപ്പം ഫിറ്റ്നസ് രഹസ്യങ്ങളും..മാർക്ക് കുറഞ്ഞത് മൂക്കിൽ…ഒന്നാമത്..
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ.. 58 വയസ്സാണ് ‘കിങ് ഖാന്റെ’ പ്രായം. പക്ഷേ, ലുക്കും സ്റ്റൈലുമെല്ലാം ഇപ്പോഴും യുവാക്കളെവെല്ലുന്നതാണ്. താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. ഷാരൂഖിന്റെ അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ലുക്കം ഏറെ ചർച്ചയാവുന്നുണ്ട്. അടുത്തിടെയാണ് താരം ലോകത്ത് ഏറെ സൗന്ദര്യമുള്ളവരുടെ പട്ടികയിൽ ഇടം നേടിയത്.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡിസിൽവ ഫെയ്‌സ് മാപ്പിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഷാരൂഖ് ഖാൻ ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ പത്താം സ്ഥാനത്താണ് ഇദ്ദേഹം.
ചുണ്ടുകൾക്കും ചതുരാകൃതിയിലുള്ള താടിക്കുമാണ് അദ്ദേഹം ഉയർന്ന സ്‌കോർ നേടിയത്. എന്നാൽ മൂക്കിന്റെ കാര്യത്തിൽ മാർക്ക് ഇത്തിരി കുറഞ്ഞു. ഗ്രീക്ക് വംശജർ പണ്ട് അവതരിപ്പിച്ച ഗോൾഡൻ റേഷ്യോ എന്ന ഗണിതശാസ്ത്ര ആശയമാണ് സൗന്ദര്യക്കിന്റെ അളവ് കോലായത്. നടൻ ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് പട്ടികയിൽ ഒന്നാമത്.
അതേസമയം ഒരു മനുഷ്യൻ കുറഞ്ഞത് 67 മണിക്കൂറെങ്കിലും ഉറങ്ങണമെന്നു പറയുമ്പോൾ താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് ഷാരുഖ് ഖാൻ പറയുന്നു. രാവിലെ 5 മണിക്ക് ഉറങ്ങും, ഒൻപത് അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്നുമല്ല, തനിക്ക് ഇതാണ് താൽപര്യമെന്നും ഷാരൂഖ് പറയുന്നു.ദിവസവും ഒരു മണിക്കൂറോളം തന്റെ ഫിറ്റ്നസ് നിലനിർത്താനായി ഷാരൂഖ് ഖാൻ വ്യായാമം ചെയ്യാറുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാറില്ലന്നും ഖാൻ പറഞ്ഞിരുന്നു.
സ്റ്റൈലിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഷാറുഖ് ഖാന്റെ മണം പോലും പ്രശസ്തമാണ്. അത്രയേറെ ആകർഷണീയമത്രേ ഷാറുഖിന്റെ പെർഫ്യൂം എന്നാണ് സഹതാരങ്ങൾ വരെ സാക്ഷ്യപ്പെടുത്തിയത്. രണ്ട് പെർഫ്യൂമുകള്‍ ചേർത്താണ് താൻ ഉപയോഗിക്കാറുള്ളതെന്ന് ഷാറുഖ് ഖാൻ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.




