വിദ്യാര്‍ത്ഥിനി കാല്‍വഴുതി വീണ് മരിച്ച സംഭവം.. എഫ്ഐആർ…
: കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കാല്‍വഴുതി വീണ് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആലുവ ഡിവൈഎഫ്എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹന (21) ആണ് വീണ് മരിച്ചത്.
എന്നാൽ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. എങ്ങനെയാണ് ഷഹാന മരിച്ചതെന്ന് കണ്ടെത്തണം. മൊഴി രേഖപ്പെടുത്തിയ പൊലീസിനോടും അസ്വാഭാവികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.




