ഇത് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ….

തദ്ദേശ തി രഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം കൈവരിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനം കൊടുത്താൽ ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും. സണ്ണി ജോസഫ് നേതൃപരമായ പങ്കു വഹിച്ചു. പ്രതിപക്ഷ നേതാവിൻ്റെ കഠിനാധ്വാനം ഗുണമായി. മുസ്ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകർന്നു.
കോഴിക്കോട് സിപിഎമ്മിനു ജനങ്ങൾ നൽകിയ നിരുപാധിക പിന്തുണക്ക് തിരിച്ചൊന്നും നൽകിയില്ല. അതിനുള്ള മറുപടി കൂടിയാണ്. വടകരയിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വടകരയിൽ ചരിത്ര മുന്നേറ്റമുണ്ടായി. സിപിഎമ്മിൻ്റെ കുത്തക പഞ്ചായത്തുകളിൽ ചരിത്ര വിജയം നൽകി. വീക്ക് ആയ സ്ഥലങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കി. ടിപിയുടെ ഘാതകരെ തുറന്നു വിടാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ കൂടിയുള്ള വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.



