മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു..

പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഫി പറമ്പിൽ ആശുപത്രി വിട്ടത്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയിൽ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

Related Articles

Back to top button