ജയിലിൽ നിന്നിറങ്ങി.. വീട്ടിലെ കിടപ്പു മുറിയിൽ ഒളിപ്പിച്ചത്.. തലവൻ വീണ്ടും പിടിയിൽ…

ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണി ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻ ഷബീർ (42) പൊലീസ് പിടിയിൽ. ശ്രീകണ്ഠാപുരം പൊലീസും ഡാൻസാഫ് അം​ഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിൽ 30 ​ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്.

ശ്രീകണ്ഠാപുരം എസ്ഐ പിപി പ്രകാശനും സംഘവും ചേർന്നാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അടുക്കത്തെ വീട്ടിൽ നിന്നു ഇയാളെ വലയിലാക്കിയത്. കഴിഞ്ഞയാഴ്ച കണ്ണൂർ ടൗൺ പൊലീസ് എംഡിഎംഎയുമായി പിടികൂടിയ സാജുവെന്ന യുവാവ് മുഖേനയാണ് പൊ‌ലീസ് ഷബീറിലെത്തിയത്. സാജുവിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഷബീർ പണം സ്വീകരിച്ചിരുന്നത്.

പിന്നാലെ സാജുവിനെ ശ്രീകണ്ഠാപുരം പൊലീസിന് കൈമാറി ഷബീറിൻ്റെ വീട്ടിൽ റെയ്ഡ് നടത്തി. റെയ്ഡ് സമയത്ത് ഷബീർ വീട്ടിലുണ്ടായിരുന്നു. ഇയാളുടെ കിടപ്പു മുറിയിൽ ഒളിച്ചുവച്ച നിലയിലാണ് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.നേരത്തെയും ഇയാളെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിനു സ്വന്തം വീട്ടിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.

Related Articles

Back to top button